Kochi mediaschool@mpp.co.in 7025894449

Follow us

 

BLOG

എന്തു കൊണ്ട് മാതൃഭൂമി മീഡിയ സ്കൂൾ ?

Posted on 8th Mar 2019

മാനുഷിക മൂല്യങ്ങളിലൂന്നിയ മാധ്യപ്രവര്‍ത്തനത്തിന്റെ പുത്തന്‍ ദിശാമുഖങ്ങളിലേക്കുള്ള വാതായനം തുറക്കുകയാണ് മാതൃഭൂമി മീഡിയാ സ്‌കൂള്‍.ഇതൊരു പതിവ് മാധ്യമ പഠന കേന്ദ്രമല്ല.അത്യന്താധുനിക സാങ്കേതിക സാധ്യതകളില്‍  പ്രാവീണ്യം നേടുകയും അതേ സമയം തന്നെ മനുഷ്യപക്ഷത്ത് നില്‍ക്കുകയും ചെയ്യുന്ന പുത്തന്‍ മാധ്യമ തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇവിടെ.സാമൂഹിക കാഴ്ച്ചപ്പാടുള്ള ,മാധ്യമപ്രവര്‍ത്തകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  പ്രായഭേദമന്യെ ഇവിടേക്ക് കടന്നു വരാം.മാധ്യമ മേഖലയിലെ നാളെയുടെ കരുത്തുറ്റ പ്രതീക്ഷകളെ ,വാഗ്ദ്ധാനങ്ങളെ ഇവിടെ കാണാം.