SESSION Aug 16, 17, 2024 Thiruvananthapuram
വരും, ഉറപ്പാണ്, പക്ഷെ വാർത്തകളിൽ പറയുമ്പോലെ യന്ത്രമനുഷ്യൻ്റെ രൂപത്തിലല്ല, എഐ അറിയുന്ന മനുഷ്യനായിട്ടാണ് വരിക. ഈ വെല്ലുവിളി നേരിട്ടേ മതിയാകൂ.
അധ്യാപകർക്ക് നിർമ്മിതബുദ്ധിയിൽ അവബോധമുണ്ടാക്കാനും അവ പ്രയോഗത്തിൽ വരുത്താനുമുള്ള ശേഷിയാർജ്ജിക്കാൻ മാതൃഭൂമി അവസരമൊരുക്കുകയാണ് ഈ അവധിക്കാലത്ത്. മാതൃഭൂമി മീഡിയ സ്കൂളിന്‍റെ നേതൃത്വത്തിൽ ആഗസ്ത് 16, 17 തീയതികളിൽ തിരുവനന്തപുരത്താണ് ദ്വിദിന പരിശീലനക്കളരി നടത്തുന്നത്. ഉച്ചഭക്ഷണമടക്കം 2000 രൂപയാണ് ഫീസ്.
മാതൃഭൂമി ഓൺലൈനിൽ കൺസൾട്ടന്‍റും GNI ജേർണലിസം നെറ്റ്‌വർക്ക് അംഗവുമായ സുനിൽ പ്രഭാകറാണ് പരിശീലകൻ.
ഐക്യരാഷ്ട്രസഭയിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും ജീവനക്കാർക്കായി നിരവധി പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമായി ജനറേറ്റീവ് എഐയുടെ ഉപയോഗം സംബന്ധിച്ച ശില്പശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള വിദ്യാഭ്യാസ ഉള്ളടക്ക നിർമ്മാണത്തിൽ, NCERT അടുത്തിടെ നടത്തിയ പരിശീലനപരിപാടിയുടെ മുഖ്യപരിശീലകനായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ നിർമ്മിതബുദ്ധിയുടെ ഉപയോഗം സംബന്ധിച്ച സുനിലിന്‍റെ പരിശീലനങ്ങൾ പ്രശസ്തമാണ്.
അടുത്തിടെ കൊച്ചിയിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ അറിയാം...